കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി.
അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ബസ് കാത്തുനിന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.
അപകടത്തെത്തുടർന്ന് വാഹനത്തിനടിയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെടുക്കാൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവസമയത്ത് വെയിറ്റിങ് ഷെഡ്ഡിൽ പന്ത്രണ്ടോളം കുട്ടികളുണ്ടായിരുന്നതായാണ് നാട്ടുകാർ നൽകുന്ന വിവരം.
ലോറി വരുന്നത് കണ്ട് ചില കുട്ടികൾ ഓടിമാറിയെങ്കിലും എട്ടുപേർ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക നിഗമനം. അമിത വേഗതയിലെത്തിയ ടിപ്പർ ഒരു മതിലിൽ ഇടിച്ചാണ് നിന്നത്.
തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നുണ്ടെന്ന് വാർഡ് മെമ്പർ ജലജ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

