സംസ്ഥാന ഭരണതലത്തിൽ ഉന്നത ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഐഎഎസ് തലപ്പത്ത് വ്യാപകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ആറു ജില്ലകളിൽ പുതിയ ജില്ലാ കലക്ടർമാരെ നിയമിച്ചു. നിയമിക്കപ്പെട്ട
ഉദ്യോഗസ്ഥർ 25-ാം തീയതി തന്നെ അതതു ജില്ലകളിൽ ചുമതലയേൽക്കണമെന്ന് നിർദ്ദേശമുണ്ട്. ഗതാഗത വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായിരുന്ന പി.ബി.നൂഹ് പുതിയ ജിഎസ്ടി കമ്മിഷണറായി ചുമതലയേൽക്കും.
നിലവിൽ ജിഎസ്ടി കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭാഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പുതിയ ജില്ലാ കലക്ടർമാരുടെ പട്ടിക:
* കോഴിക്കോട് – എം.എസ്.മാധവിക്കുട്ടി (മുൻ പാലക്കാട് കലക്ടർ)
* പത്തനംതിട്ട
– എ.നിസാമുദീൻ (മുൻ കില ഡയറക്ടർ)
* കൊല്ലം – ആനി ജൂല തോമസ് (വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി)
* പാലക്കാട് – കെ.സുധീർ (കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ)
* ആലപ്പുഴ – ഷാജി വി.നായർ (കൊച്ചി സ്മാർട്മിഷൻ ലിമിറ്റഡ് സിഇഒ)
* കണ്ണൂർ – പി.വിഷ്ണുരാജ് (വ്യവസായ വകുപ്പ് ഡയറക്ടർ)
മറ്റ് പ്രധാന നിയമനങ്ങൾ:
ജല അതോറിറ്റി മാനേജിങ് ഡയറക്ടറായി കെ.ഇമ്പശേഖറിനെ നിയമിച്ചു. കില ഡയറക്ടറായി എൻ.ദേവിദാസിനെയും, വ്യവസായ വകുപ്പ് ഡയറക്ടറായി അരുൺ കെ.വിജയനെയും നിയമിച്ചു.
കോളജ് വിദ്യാഭ്യാസ ഡയറക്ടറായും എൻട്രൻസ് കമ്മിഷണറായും സ്നേഹിൽ കുമാർ സിങ്ങിനെ നിയമിക്കുമ്പോൾ, ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ എസ്.പ്രേംകൃഷ്ണനെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായി മാറ്റി നിയമിച്ചു. കൂടാതെ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ചുമതലയിലേക്ക് അരുൺ എസ്.നായർ എത്തുന്നു.
ആലപ്പുഴ സബ് കലക്ടറായി സമീർ കിഷനെയും നിയമിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

