നടൻ ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ് രംഗത്ത്. സംഘടനയ്ക്കുള്ളിലെ വിഷയങ്ങൾ പൊതുവേദികളിൽ ചർച്ച ചെയ്യുന്നതിന് പകരം ‘അമ്മ’ എന്ന സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കുകയാണ് വേണ്ടതെന്ന് അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ടിനി ടോമിനെ ലക്ഷ്യമിട്ട് ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ വ്യക്തിഹത്യയാണെന്ന് പ്രിയങ്ക ആരോപിച്ചു. നടൻ അൻസിബ ഉന്നയിച്ച വിഷയങ്ങൾ സംഘടനയുടെ ആഭ്യന്തര വേദികളിൽ ഉന്നയിക്കാമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
ടിനി ടോമിനെ അനാവശ്യമായി വിമർശിക്കുന്ന പ്രവണത അനുവദിക്കാനാവില്ലെന്നും, ടിനി ടോമിനൊപ്പം തങ്ങൾ ഉറച്ചുനിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു. സഹപ്രവർത്തകർക്കും അംഗങ്ങൾക്കും വലിയ തോതിൽ സഹായങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ടിനി ടോം എന്ന് ചൂണ്ടിക്കാട്ടിയ അവർ, സംഘടനയ്ക്കായി അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുമ്പോഴാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും കൂട്ടിച്ചേർത്തു.
‘അമ്മ’ എന്ന സംഘടനയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ആ വേദിയിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് പ്രിയങ്ക ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

