തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടത്തുന്ന ആരോഗ്യമന്ത്രി കെ മുരളീധരന് സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ മുൻ ആരോഗ്യമന്ത്രിമാർ വ്യക്തമാക്കി. വിവാദ മരുന്ന് കമ്പനിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോർജ് എന്നിവർ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് നിസ്സാരമാണെന്ന മട്ടിലാണ് കെ മുരളീധരൻ മന്ത്രിപദത്തിലേക്ക് എത്തിയത്. ചുമതലയേറ്റ ഉടൻ തന്നെ വകുപ്പിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വിമർശനങ്ങൾ ഒഴിവാക്കാനാകാത്ത വകുപ്പാണ് ആരോഗ്യവകുപ്പെന്നും എന്നാൽ ഉയർന്നുവരുന്ന വിമർശനങ്ങളെ മന്ത്രി പരിഹാസത്തോടെയാണ് നേരിടുന്നതെന്നും അവർ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

