എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാരിന്റെ നടപടിയിൽ ശക്തമായ എതിർപ്പുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.
ബേബി രംഗത്ത്. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നടപടിക്രമങ്ങൾ തികഞ്ഞ രാഷ്ട്രീയ പ്രേരിതമാണെന്നും, ലക്ഷ്യമിടുന്നത് പാർട്ടിയെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പ്രതിരോധിക്കുമെന്ന് എം.എ.
ബേബി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് നടത്തുന്ന വേട്ടയാടലുകൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ ഈ വിവാദ നടപടിയെ കോൺഗ്രസിന്റെ ദേശീയ നേതൃത്വം പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ അവർ തയ്യാറാകണമെന്ന് എം.എ.
ബേബി ദില്ലിയിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

