ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പഠനം നിര്‍ത്തിവെക്കപ്പെട്ട ഗസ്സയിലെ വിദ്യാലയങ്ങള്‍ വീണ്ടും തുറന്നു.
മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ആയിരക്കണക്കിന് കുട്ടികളാണ് ഗസ്സയിലെ ക്ലാസ് മുറികളിലെത്തിയത്. ഇസ്രായേലിന്റെ കനത്ത ബോംബിങും ഷെല്ലാക്രമണവും നിമിത്തം അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും ഇല്ലാതായിട്ടുണ്ട് സ്കൂളുകളില്‍.
ഇക്കാരണത്താല്‍ താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മ്മിച്ച് അതിനുള്ളിലാണ് ക്ലാസ്മുറികള് ഒരുക്കിയിരിക്കുന്നത്. ഗസ്സയിലെ 98 ശതമാനം സ്കൂളുകള്‍ക്കും ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുണിസെഫ്) റിപ്പോര്‍ട്ടുകള്‍ പ്രകാരം 6,60,000 കുട്ടികള്‍ക്ക് തങ്ങളുടെ പഠനം വര്‍ഷങ്ങളോളം നിര്‍ത്തേണ്ടതായി വന്നുവെന്നാണ്. പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉദ്ധരിച്ചുള്ള കണക്കാണ് യുണിസെഫിന്റേത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

