കൊച്ചി: സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി ചെന്നൈ വ്യവസായി ഷെര്‍ഷാദ് രംഗത്ത്.
തന്നെ കള്ളക്കേസില്‍ കുടുക്കുന്നതിനായി പി. ശശി ഗൂഢാലോചന നടത്തിയെന്നാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലെത്തിയാണ് ഷെര്‍ഷാദ് മൊഴി രേഖപ്പെടുത്തിയത്. പെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഷെര്‍ഷാദിനെതിരെ, കമ്പനിയില്‍ ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് ഷെര്‍ഷാദ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
യുകെ വ്യവസായി രാജേഷ് കൃഷ്ണയും പാര്‍ട്ടിയുടെ മറ്റ് ചില ഉന്നത നേതാക്കളും ചേര്‍ന്ന് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം സിപിഐഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി അയച്ചിരുന്നു. തനിക്കെതിരായ നിലവിലെ കേസ് രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണെന്നാണ് ഷെര്‍ഷാദിന്റെ ആദ്യഘട്ടം മുതലുള്ള നിലപാട്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നടപടികളില്‍ അവിശ്വാസം രേഖപ്പെടുത്തി ഷെര്‍ഷാദ് നേരത്തെ ഡിജിപിക്ക് പരാതി അയച്ചിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്കിയ പരാതിയില്‍, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസിനെ ദുരുപയോഗം ചെയ്ത് തന്നെ കള്ളക്കേസില്‍ കുടുക്കി ദ്രോഹിച്ചുവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
സിപിഐഎം പോളിറ്റ് ബ്യൂറോയ്ക്ക് താന്‍ അയച്ച രഹസ്യക്കത്ത് എങ്ങനെ പുറത്തുവന്നു, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നുവെങ്കിലും, നിലവിലെ കൊച്ചി പൊലീസ് കമ്മീഷണര്‍ പി.
ശശിയുടെ കാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണെന്നും അതിനാല്‍ ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഷെര്‍ഷാദ് ആവര് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

