ഇടുക്കി ജില്ലയിലെ ഉൾക്കാടുകളായ ഇടമലക്കുടിയിൽ വീണ്ടും ചികിത്സാ നിഷേധവും യാത്രാദുരിതവും ആവർത്തിക്കുന്നു. കീഴ് വലയംപാറകുടി സ്വദേശിയായ രാജാത്തിയെ (30) ആണ് കമ്പിൽ തുണി കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നത്.
കടുത്ത പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര വൈദ്യസഹായം തേടിയാണ് യുവതിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചുമന്നുകൊണ്ടുപോയത്. നാല് കിലോമീറ്ററോളം നടന്ന് ഇവരെ ഇടമലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മൂന്നാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്തെ യാത്ര ദുഷ്കരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് തകർന്നടിഞ്ഞ യാത്രാസൗകര്യങ്ങളാണ്.
ഇവിടെയുള്ള മുളകൊണ്ട് നിർമ്മിച്ച താത്കാലിക പാലം അപകടാവസ്ഥയിലായതിനാൽ, രോഗിയുമായി പുഴ മുറിച്ചുകടന്നാണ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്നത്. സർക്കാരിന്റെയും ബന്ധപ്പെട്ട
അധികൃതരുടെയും ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് ഈ മേഖലയിൽ തുടരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇടമലക്കുടിയിൽ നിന്നും സമാനമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലും രോഗികളെ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

