കോഴിക്കോട് നഗരത്തിൽ ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് 3 മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീച്ച് ഭാഗത്തേക്ക് വൈകിട്ട് 3 മണി മുതൽ യാതൊരുവിധ വാഹനങ്ങളും പ്രവേശിക്കാൻ അനുവാദമുണ്ടായിരിക്കുന്നതല്ല.
ഫ്രീഡം സ്ക്വയറിലെ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളും റൂട്ടുകളും താഴെ പറയുന്നവയാണ്: ∙ എലത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ബ്രിഡ്ജിന്റെ അടിയിൽ കൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംക്ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡ് അരികിൽ പാർക്ക് ചെയ്യണം.
∙ പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ റോഡ് – ക്രിസ്ത്യൻ കോളജ് ജംക്ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് – എരഞ്ഞിപ്പാലം വഴി പിഡബ്ല്യുഡി റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ∙ ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ ജംക്ഷൻ എകെജി ഫ്ലൈ ഓവർ വഴി സീ ക്യൂൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
നഗരപരിധിയിൽ നിന്ന് ബീച്ചിലേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു: ∙ ക്രിസ്ത്യൻ കോളജ് കണ്ണൂർ റോഡ് ജംക്ഷനിൽ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിർവശത്തുള്ള പീവീസ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ, റോഡരികുകളിലോ മറ്റ് നിരോധിത പ്രദേശങ്ങളിലോ യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ യാത്രാസമയം മുൻകൂട്ടി കണ്ട് യാത്ര തിരിക്കേണ്ടതാണ്. ഈ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും രാത്രി 10 മണിവരെ നീണ്ടുനിൽക്കും.
ചരക്ക് വാഹനങ്ങൾക്ക് ബീച്ച് മേഖലയിലേക്ക് പൂർണ്ണമായും പ്രവേശന വിലക്കുണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി പൊലീസ് ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 0495 2721017, 9497975656.
പൊതുജനങ്ങൾ എല്ലാവരും പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും, ഗതാഗത നിയന്ത്രണങ്ങളുമായി പൂർണ്ണമായി സഹകരിക്കുകയും വേണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

