ആലപ്പുഴ: പുന്നമടക്കായലിൽ ആവേശോജ്ജ്വലമായി നടന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ ക്ലബ് ചരിത്രനേട്ടം സ്വന്തമാക്കി. കന്നിപോരാട്ടത്തിൽ തന്നെ കിരീടം പിടിച്ചെടുത്താണ് ഈ നവസംഘം കായൽപരപ്പിൽ അദ്ഭുതം തീർത്തത്.
4 മിനിറ്റും 23 സെക്കന്റും സമയമെടുത്താണ് അരോമ ചുണ്ടൻ ഫിനിഷിംഗ് പോയിന്റിൽ എത്തിക്കയറി കിരീടത്തിൽ മുത്തമിട്ടത്. ഫൈനൽ മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ നടുഭാഗം ചുണ്ടൻ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ആറ് ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജലോത്സവം വാശിയേറിയ ഫൈനൽ ഘട്ടത്തിലേക്ക് പ്രവേശിച്ചത്. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ പ്രമുഖ ചുണ്ടൻ വള്ളങ്ങളാണ് ഫൈനൽ മത്സരത്തിന്റെ അവസാന ലൈനപ്പിൽ ഇടംപിടിച്ചിരുന്നത്.
ഇതിൽ ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തിയിരുന്നു. വീയപുരം മത്സരത്തിൽ 4.20 മിനിറ്റ് സമയമാണ് എടുത്തത്.
മത്സരത്തിന്റെ രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

