ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുളന്തുരുത്തി ദേശം വീണ്ടും ഒരു ചരിത്രസംഗമത്തിന് വേദിയാകുന്നു. മലങ്കര സഭയിലേക്ക് പുതിയ നാല് മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം വരും ദിവസങ്ങളിൽ നടക്കും.
ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലാണ് നിർണായകമായ അസോസിയേഷൻ യോഗം ചേരുന്നത്. ഇതിന്റെ മുന്നോടിയായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയുടെ നേതൃത്വത്തിൽ പ്രത്യേക പൈതൃക പ്രദർശനം (ഹെറിറ്റേജ് എക്സിബിഷൻ) ഒരുക്കുന്നുണ്ട്. ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന പ്രദർശനത്തിൽ 150 വിവിധ തരം പരമ്പരാഗത ഭക്ഷണവിഭവങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.
ഓണക്കാലത്തിന്റെ പശ്ചാത്തലത്തിൽ പഴമയുടെ രുചി പകരുന്ന വിവിധതരം പായസങ്ങളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ പൈതൃക ഭക്ഷ്യ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.
മലങ്കരയിലെ ആദ്യ മൂറോൻ കൂദാശയുടെയും പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെയും 150-ാം വാർഷികവും ഈ മാസത്തിലാണ് ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പള്ളിയിൽ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന പൈതൃക വീഥിയുടെ ഉദ്ഘാടനം മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

