സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള തടസങ്ങളിൽ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയെ രൂക്ഷമായി വിമർശിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക്. സ്വന്തം സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി.
താങ്കളാണ് ഇന്ത്യയുടെ യഥാർഥ ബോസെന്ന വാസ്തവം തിരിച്ചറിയാത്തതിൽ എന്റെ എളിയ ക്ഷമാപണം സ്വീകരിച്ചാലും.’ എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. ‘ഇന്ത്യയിലെ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള നിങ്ങളുടെ കുത്തകാവകാശം നിലനിർത്താൻ നിങ്ങൾ സ്വാഭാവികമായും ആഗ്രഹിക്കും.
എങ്കിലും സ്റ്റാർലിങ്കിനു കൂടി പ്രവർത്തനാവകാശം നൽകാൻ നിങ്ങൾ തയ്യാറാകുമോ?. മറ്റു രാജ്യങ്ങളിലേതുപോലെതന്നെ, ഇന്ത്യയിലും ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്.
അത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും തങ്ങളുടെ ഉൽപന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള ചെറുകിട വ്യവസായികളുടെ അവസരങ്ങളും ഇല്ലാതെയാക്കുന്നു.
നല്ല ഭാവിക്കായി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനാണ് സ്റ്റാർലിങ്ക് ആഗ്രഹിക്കുന്നത്.’ എന്നും മസ്ക് വ്യക്തമാക്കി. വ്യവസായ പ്രമുഖനായ അംബാനിയെ ലക്ഷ്യമിട്ടുള്ള മസ്കിന്റെ പ്രസ്താവനകൾ തുടർച്ചയായ മൂന്നാം ദിവസമാണ് പുറത്തുവരുന്നത്.
ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വൈകുന്നതിന് രാജ്യത്തെ ടെലികോം മേഖലയിലെ കുത്തകകളാണ് കാരണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഡയറക്ട് ടു ഹോം ഡിഷ് ടിവിയുടേതുപോലെ കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്.
സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ സുരക്ഷാ അനുമതികൾ ലഭിക്കാനുള്ള നടപടികൾ ഒരു വർഷത്തോളമായി നീളുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി സ്പെക്ട്രം വില അന്തിമമാക്കിയാലുടൻ രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്നാണ് കഴിഞ്ഞ ഡിസംബറിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നത്.
എന്നാൽ ഈ വിഷയത്തിൽ തുടർനടപടികൾ വൈകുകയാണ്. ഇതിനിടെ റിലയൻസും എയർടെലും സമാനമായ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനങ്ങൾ ഇതിനോടകം വികസിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

