പാലക്കാട്: ഒലവക്കോട് താണാവ് റോഡിലും ജംക്ഷനിലും പതിവായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വാഹനങ്ങൾക്ക് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് പുതിയ യു ടേൺ സംവിധാനം ഏർപ്പെടുത്തി. ഇനി മുതൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ റോഡ് വഴിയും പുതിയ റോഡ് വഴിയും എത്തുന്ന വാഹനങ്ങൾക്ക് നേരിട്ട് റോഡ് മുറിച്ചു കടക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
പുതിയ ക്രമീകരണപ്രകാരം, പുതിയ റോഡ് വഴി എത്തുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് ഒലവക്കോട് ജംക്ഷനിൽ എത്തി റൗണ്ട് എബൗട്ട് വഴി യു ടേൺ എടുത്ത ശേഷമേ താണാവ് റോഡിലേക്ക് പ്രവേശിക്കാൻ പാടുകയുള്ളൂ. അതേസമയം, പഴയ റോഡ് വഴി വരുന്ന വാഹനങ്ങൾ ഒലവക്കോട് ജംക്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു മുന്നോട്ടു പോയി അടുത്ത ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ചുണ്ണാമ്പുതറ, താണാവ് റോഡിലേക്ക് പോകേണ്ടതാണ്.
ഈ പുതിയ രീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മാറ്റം വന്നതോടുകൂടി ഇന്നലെ വൈകിട്ട് മുതൽ താണാവ് – ഒലവക്കോട് റൂട്ടിൽ ഗതാഗതക്കുരുക്കിന് വലിയ തോതിൽ ശമനം ഉണ്ടായിട്ടുണ്ട്.
നിലവിൽ തൽക്കാലത്തേക്കാണ് ഈ പുതിയ ക്രമീകരണം നടപ്പിലാക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഒലവക്കോട് ജംക്ഷനിലെ ഗതാഗത നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അധിക പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

