കുമളി∙ തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനവുമായി പുതിയ സിഎൻജി ബസുകൾ സർവീസ് ആരംഭിച്ചു. ഹരിത ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് സിഎൻജി ബസുകളാണ് ഇന്ന് മുതൽ സർവീസ് നടത്തുന്നത്.
ഈ ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കും. പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയുടെ വജ്ര ജൂബിലി വർഷത്തോടനുബന്ധിച്ചാണ് ഈ ബസുകൾ കൈമാറുന്നത്.
ബിപിസിഎല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് വിനിയോഗിച്ച് പെരിയാർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ബസുകൾ വാങ്ങിയിരിക്കുന്നത്. ചടങ്ങിൽ പീരുമേട് എംഎൽഎ സിറിയക് തോമസ് അധ്യക്ഷത വഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

