കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കല്ലാച്ചി കൊമേഴ്സിയൽ ഇൻ്സ്റ്റിറ്റൂട്ട് റോഡിലാണ് തെരുവ് നായയുടെ പരസ്യമായ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു തെങ്ങിൽ പത്മനാഭൻ, കൈവേലി സ്വദേശിയും കല്ലാച്ചിയിൽ കച്ചവടം നടത്തുന്നയാളുമായ പുതുക്കുടി പൂവുള്ള പറമ്പത്ത് കുമാരൻ, കപ്പ വറുത്ത് വിൽപന നടത്തുന്ന സേലം സ്വദേശി മുനി സ്വാമി, കുമ്മങ്കോട് സ്വദേശി അജേഷ് കൈകെട്ടിയ ചാലിൽ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

