സംസ്ഥാനത്ത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ച പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിശദീകരണം തേടി. ഇന്നലെ വൈകീട്ടാണ് പിഎസ്സി സെക്രട്ടറി സാജു ജോർജ്ജ് രാജ്ഭവനിൽ എത്തിയത്.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള തന്റെ അധികാരം വിനിയോഗിച്ചാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നടപടി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട
ക്രമക്കേടുകളിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.
അന്വേഷണവുമായി പിഎസ്സി അധികൃതർ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി ഗവർണറെ ധരിപ്പിച്ചതായാണ് വിവരം. സാധാരണയായി പിഎസ്സി പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുണ്ടായാൽ കമ്മീഷന്റെ ആഭ്യന്തര വിജിലൻസ് വിഭാഗമാണ് അത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാറുള്ളത്.
എന്നാൽ, ഉദ്യോഗസ്ഥരെ നേരിട്ട് രാജ്ഭവനിലേക്ക് വിളിപ്പിച്ച് ഗവർണർ വിശദീകരണം തേടിയത് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായേക്കും. ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തനിക്ക് പൂർണ്ണ അധികാരമുണ്ടെന്ന നിലപാടിലാണ് ഗവർണർ ഉറച്ചുനിൽക്കുന്നത്.
സർക്കാരിന്റെ അറിവില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ ഡിജിപിയെ വിളിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ പിഎസ്സി സെക്രട്ടറിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

