പോഷകസമൃദ്ധവും രുചികരവുമായ ഒരു പാനീയമാണ് മാതളനാരങ്ങ ജ്യൂസ്. ഉള്ളം തണുപ്പിക്കാൻ ആരോഗ്യകരമായ ഈ പാനിയം മികച്ചൊരു തിരഞ്ഞെടുപ്പാണ്.
ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാതളത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കുന്നു.
മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്സിഡന്റുകൾ ആരോഗ്യകരമായ രക്തയോട്ടത്തെ പിന്തുണയ്ക്കുന്നു. ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം, പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ.
മാതളനാരങ്ങ ജ്യൂസിൽ പ്യൂണിക്കലാഗിനുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ പോളിഫെനോളുകൾ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും വിവിധ രീതികളിൽ സഹായിക്കാൻ ഈ സംയുക്തങ്ങൾക്ക് കഴിയും.
രക്തക്കുഴലുകളിൽ നൈട്രിക് ഓക്സൈഡിന്റെ ലഭ്യത വർദ്ധിപ്പിക്കാനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും പ്യൂണിക്കാലാജിനുകൾ (punicalagins) സാധിച്ചേക്കാം. രക്തക്കുഴലുകൾക്ക് അയവ് നൽകാനും ഇവ സഹായിക്കുന്നു.
രക്തയോട്ടവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ശരീരം ഉപയോഗിക്കുന്ന പ്രധാന തന്മാത്രകളിലൊന്നാണ് നൈട്രിക് ഓക്സൈഡ്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല, രോഗങ്ങളെ അകറ്റി നിർത്തി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
മാതളച്ചാറിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും അരുണ രക്താണുക്കളുടെ വർധനക്ക് സഹായകരമാവുകയും ചെയ്യുന്നു.
മാതളനാരങ്ങയിൽ അടങ്ങിയ നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും. 70 ശതമാനത്തിലധികം കൊളസ്ട്രോളും ഇല്ലാതാക്കാൻ മാതളനാരങ്ങക്ക് കഴിവുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ, ടൈപ്പ് 2 പ്രമേഹമുള്ളവർ മാതളനാരങ്ങ ജ്യൂസ് പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഒരു ഡോക്ടറെ കണ്ട് വിദഗ്ധ നിർദേശം തേടേണ്ടതാണ്. മാതളനാരങ്ങയിലും അതിൻ്റെ ജ്യൂസിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, ഇതിന് ഗ്ലൈസമിക് ഇൻഡക്സ് അല്പം കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

