കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അഡീഷണൽ എസ്പിയുടെ നടപടി. എഡിജിപിയുടെ ഔദ്യോഗിക സന്ദർശന വേളയിൽ ഉന്നയിക്കപ്പെട്ട
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്നാണ് പൊലീസുകാർക്ക് മെമ്മോ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എഡിജിപി പി വിജയൻ കൊല്ലം ജില്ലയിൽ സന്ദർശനം നടത്തിയതും, ഇതിന്റെ ഭാഗമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയതും.
സ്റ്റേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടയിൽ പരിസരം വൃത്തിഹിനമായി കിടക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന്, പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കി വരുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ച് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം വിവിധ ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.
എന്നാൽ ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ഈ വീഴ്ചയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ അഡീഷണൽ എസ്പി കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ നൽകി നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

