കേരളത്തിന്റെ എഴുപതാം പിറവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ നാനാതുറകളിലെ വളർച്ചയും അതിജീവനവും വിലയിരുത്തുന്ന പ്രമുഖ സംഗമം ഇന്ന് കൊച്ചിയിൽ ആരംഭിക്കുന്നു. ‘കേരളം എഴുപതിൽ’ എന്നതാണ് ഇത്തവണത്തെ കോൺക്ലേവിന്റെ മുഖ്യ പ്രമേയം.
ബോൾഗാട്ടിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട
അതിഥികൾക്ക് രാവിലെ 8.30 മുതൽ വേദിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മണിക്ക് കേന്ദ്രമന്ത്രി കെ.റാം മോഹൻ നായിഡു ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് ‘കേരളം: സ്വപ്നങ്ങളും യാഥാർഥ്യങ്ങളും’ എന്ന വിഷയത്തിൽ സമാപന പ്രഭാഷണം നിർവഹിക്കും. സമുദ്രതീരത്തിന്റെയും നാവിക കരുത്തിന്റെയും ആഴങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾ നാവികസേനാ മേധാവി കൃഷ്ണ സ്വാമിനാഥൻ ചടങ്ങിൽ അവതരിപ്പിക്കും.
കൂടാതെ, ഇടതുരാഷ്ട്രീയത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുമായി പ്രത്യേക സംവാദവും ഉണ്ടായിരിക്കും. ‘കേരളം വളരാനുള്ള വഴികൾ’ എന്ന വിഷയത്തിൽ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ചോയ്സ് ഗ്രൂപ്പ് സിഎംഡി ജോസ് തോമസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സിഇഒ മീന ചിദംബരം, ജെയിൻ യൂനിവേഴ്സിറ്റി ഡയറക്ടർ ടോം എം.
ജോസഫ് എന്നിവർ സംവാദത്തിൽ പങ്കെടുക്കും. സമൂഹത്തോടും പരിസ്ഥിതിയോടും വ്യവസായ മേഖലയ്ക്കുള്ള കടമകളെക്കുറിച്ച് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് സംസാരിക്കും.
വിവിധ സെഷനുകളിലായി എംപി ഹൈബി ഈഡൻ, എംഎൽഎമാരായ രമേഷ് പിഷാരടി, ഫാത്തിമ തഹ്ലിയ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, എഴുത്തുകാരൻ വിനോയ് തോമസ്, പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ.എസ്.അഭിലാഷ്, സി.കെ.വിഷ്ണുദാസ്, യുവപ്രതിഭകളായ ഗൗരി കിഷൻ, റൗൾ ജോൺ അജു തുടങ്ങിയവരും സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് www.manoramanewsconclave.com സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

