ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രാഷ്ട്രീയ ഉപദേശവുമായി മുൻ മന്ത്രിയും സി.പി.എം.
നേതാവുമായ ജി. സുധാകരൻ.
കൂടെയുള്ള മന്ത്രിമാരെ അതീവ ജാഗ്രതയോടെ സൂക്ഷിക്കണമെന്നാണ് ജി. സുധാകരൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഈ കാര്യം താൻ വി.ഡി. സതീശനോട് നേരിട്ട് വ്യക്തമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.
വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്നും ഇതുവരെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ യാതൊരുവിധ അപാകതകളും വന്നിട്ടില്ലെന്നും ജി.
സുധാകരൻ പ്രശംസിച്ചു. കഴിഞ്ഞ പത്തിരുപത് വർഷത്തോളം സെക്രട്ടേറിയറ്റിൽ താൻ മന്ത്രിയല്ലാതിരുന്ന കാലയളവ് മുതൽ സതീശന്റെ പ്രവർത്തനങ്ങൾ കാണുന്നതാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
“മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
അവർ കുഴപ്പമൊന്നും കാണിച്ചെന്നല്ല. സതീശന്റെ ഗുണമെന്ന് പറഞ്ഞാൽ പറഞ്ഞ വാക്കിൽ…” എന്നും ജി.
സുധാകരൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

