ആവേശം അലതല്ലുന്ന പുന്നമടക്കായലിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇന്ന് ഔദ്യോഗിക തുടക്കം. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന മത്സരത്തിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം ആകെ 71 ജലയാനങ്ങളാണ് മാറ്റുരയ്ക്കുന്നത്.
കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി സംബന്ധിക്കുന്നത്. ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. കൂടാതെ, ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകൾക്കും അവധിയായിരിക്കുമെന്നും ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഗതാഗത ക്രമീകരണങ്ങളും യാത്രാ നിയന്ത്രണങ്ങളും ജലമേളയുടെ സുഗമമായ നടത്തിപ്പിനായി രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ 22ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
* എറണാകുളം ഭാഗത്തുനിന്ന് വരുന്നവ: ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം.
* കൊല്ലം ഭാഗത്തുനിന്ന് വരുന്നവ: ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് മടങ്ങണം.
* ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ട്: ഈ റോഡിലൂടെയെത്തി ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ട കെഎസ്ആർടിസി ബസുകൾ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെ ഇറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
വള്ളംകളി കാണാൻ എത്തുന്ന സന്ദർശകർക്കായി റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയുമായി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ യാത്രാസൗകര്യത്തിനായി ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസുകൾ ലഭ്യമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

