കൊച്ചി: അങ്കമാലിയിൽ നിന്നും തൃശൂരിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. തൃശൂർ സ്വദേശിയായ യദുകൃഷ്ണൻ (23) ആണ് ദാരുണമായി മരണപ്പെട്ടത്.
കരിയാട് കവലയ്ക്ക് സമീപമായിരുന്നു അപകകടം സംഭവിച്ചത്. അത്താണി കോട്ടായിയിലെ ഭാരത് ബെൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് അന്തരിച്ച യദുകൃഷ്ണൻ.
ജോലി കഴിഞ്ഞ് തൃശൂരിലെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഈ ദുരന്തം ഉണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ കരിയാടിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റോഡിൽ തെന്നിമറിയുകയായിരുന്നു.
നിയന്ത്രണം വിട്ട വാഹനം മറിഞ്ഞതിനെ തുടർന്ന് യദുകൃഷ്ണൻ റോഡിലേക്ക് ശക്തമായി തെറിച്ചുവീഴുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശേരി പൊലീസ് ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വത്സൻ ആണ് പിതാവ്.
സുനിത മാതാവും, ഹരികൃഷ്ണൻ സഹോദരനുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

