വാഷിങ്ടൺ: ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളുടെ തുടർച്ചയായി ലബനനിലെ ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുല്ലയ്ക്ക് മേൽ കടുത്ത നടപടികളുമായി അമേരിക്കൻ ഭരണകൂടം രംഗത്ത്. യു എസ് ട്രഷറി വകുപ്പാണ് ഹിസ്ബുല്ലയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഹിസ്ബുല്ലയെ ആഗോള ഭീകര പ്രസ്ഥാനമായി യുഎസ് ട്രഷറി വകുപ്പ് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇതിനിടയിൽ, ഇറാനെതിരെയുള്ള പുതിയ സാമ്പത്തിക നടപടികളോട് പൂർണ്ണമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.
ഇറാനെതിരായ നിലപാടുകളിൽ അമേരിക്കൻ നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

