ജനശതാബ്ദി എക്സ്പ്രസ്സുകളിലെ ‘L’ രൂപത്തിലുള്ള കുത്തനെയുള്ള സീറ്റുകൾ കാരണം ഏറെ പ്രയാസപ്പെട്ടിരുന്ന യാത്രക്കാർക്ക് ആശ്വാസകരമായ വാർത്ത. ഒക്ടോബർ 11 മുതൽ ജനശതാബ്ദി എക്സ്പ്രസ്സുകളിൽ പുഷ്ബാക്ക് സീറ്റുകൾ ഉൾപ്പെടുത്തിയ പുതിയ എൽ.എച്ച്.ബി (LHB) നോൺ-എസി ചെയർ കാർ കോച്ചുകൾ സർവീസ് ആരംഭിക്കുകയാണ്.
റെയിൽവേയുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ നിർണ്ണായക മാറ്റമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഈ പുഷ്ബാക്ക് സീറ്റുകൾ ട്രെയിനുകളിൽ ലഭ്യമാകുന്നത്.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സിൽ (12082) നാളെ മുതൽ ഇരുവശങ്ങളിലേക്കുമുള്ള യാത്രകളിൽ പുഷ്ബാക്ക് സീറ്റുകളോട് കൂടിയ കോച്ചുകൾ ലഭ്യമാകും. തുടർന്ന് രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സിലും (12076/12075) ഉടൻ തന്നെ പുഷ്ബാക്ക് സീറ്റുകൾ സജ്ജമാക്കും.
ദീർഘദൂര യാത്രകളിൽ മുൻപത്തെ കുത്തനെയുള്ള സീറ്റുകൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാരിൽ നിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മെച്ചപ്പെട്ട
സൗകര്യങ്ങളോടെയുള്ള പുഷ്ബാക്ക് സീറ്റുകൾ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

