തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ തച്ചൻകോട് പ്രദേശത്തുള്ള ടർഫിൽ ഭീതി പരത്തി കൂറ്റൻ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം ക്രിക്കറ്റ് മത്സരം ആസ്വദിക്കാനെത്തിയ യുവാക്കളാണ് ടർഫിന്റെ വശത്തുള്ള വലയോട് ചേർന്ന് പാമ്പിനെ ആദ്യം കണ്ടത്.
പാമ്പിനെ കണ്ടയുടൻ തന്നെ യുവാക്കൾ കളി നിർത്തിവെക്കുകയും, യാതൊരുവിധ പരിഭ്രാന്തിയും കൂടാതെ പ്രദേശവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ പരുത്തിപ്പള്ളി റേഞ്ച് സ്നേക് റെസ്ക്യൂ ടീം സംഭവസ്ഥലത്തേക്ക് തിരിച്ചു.
വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് സ്നേക് റെസ്ക്യൂ ഉദ്യോഗസ്ഥയായ ജി.എസ് റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കൃത്യസമയത്ത് നടത്തിയ ഇടപെടലിലൂടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി. തുടർന്ന് പാമ്പിനെ ഉൾവനമേഖലയിലേക്ക് തുറന്നുവിട്ടു.
സമയബന്ധിതമായി പാമ്പിനെ കണ്ടെത്താനും സുരക്ഷിതമായി മാറ്റാനും സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്നുമായിരിക്കാം പാമ്പ് ടർഫ് പരിസരത്തേക്ക് എത്തിച്ചേർന്നതെന്നാണ് നാട്ടുകാരുടെ പ്രാഥമിക വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

