അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലിയോണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു.
കൃത്യമായ ചോദ്യാവലി തയ്യാറാക്കിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇന്നലെയാണ് ചോദ്യംചെയ്യൽ നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. വി.
അബ്ദുറഹ്മാന്റെ മൊഴി കൂടി ഉൾപ്പെടുത്തിയാണ് എസ്ഐടി ഈ പ്രാരംഭ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.
മുൻ കായിക മന്ത്രിയുടെ സ്പെയിൻ യാത്ര അടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിന്റെ പരിശോധനാ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. എസ്ഐടി അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി വി.
അബ്ദുറഹ്മാൻ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പണം വാങ്ങി വഞ്ചിക്കുകയാണുണ്ടായതെന്നും, താൻ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ യാതൊരുവിധ തെറ്റായ നടപടികളും നടന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടത്തിയ ഇടപാടുകളിൽ കോടികളുടെ നികുതിവെട്ടിപ്പ് നടന്നിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറിവോടെയും ഒത്താശയോടെയുമാണോ ഈ വെട്ടിപ്പ് അരങ്ങേറിയതെന്ന കാര്യം എസ്ഐടി ഗൗരവമായി പരിശോധിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ജിഎസ്ടി ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. സ്പോൺസർക്ക് ജിഎസ്ടി ഉദ്യോഗസ്ഥർ വഴിവിട്ട
സഹായങ്ങൾ നൽകിയിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

