വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം വിതച്ച കള്ളാടി പ്രദേശത്തെ മീനാക്ഷി പാലത്തിന് ഘടനാപരമായ ബലക്ഷ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ദുരന്തമുണ്ടായയുടനെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി നടത്തിയ സമഗ്ര പരിശോധനയിലാണ് പാലത്തിന് വിള്ളലുകളോ മറ്റ് തകരാറുകളോ ഇല്ലെന്ന് വ്യക്തമായത്.
പ്രാഥമിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്രയും വേഗം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. പാലത്തിന്റെ തകർന്ന കൈവരികൾ നന്നാക്കിക്കൊണ്ട് ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഇ.
ലിയ വ്യക്തമാക്കി. ഇതിനായുള്ള പ്രാരംഭ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ദുരന്തമേഖലയിലെ അവശിഷ്ടങ്ങളും മണ്ണും നീക്കം ചെയ്യുന്നത് സംബന്ധിച്ച് പഠനം നടത്തുന്ന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. ജൂഡ് ഇമ്മാനുവൽ പ്രദേശം സന്ദർശിച്ചു.
വിദഗ്ധ സമിതിയുടെ പരിശോധന ജൂലൈ 23ന് ദുരന്തബാധിതമായ കള്ളാടി പ്രദേശം സന്ദർശിക്കാനായി സർക്കാർ രൂപീകരിച്ച ഹൈപ്പവർ സമിതി ജൂലൈ 23ന് സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തും. പൊതുമരാമത്ത്, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.
പി. പുകഴേന്തി, ജിയോളജിസ്റ്റ് ഡോ.
സി. പി.
രാജേന്ദ്രൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, ഐഐടി പാലക്കാട് ഹൈഡ്രോളജിസ്റ്റ് ഡോ.
ശർമിഷ്ട സിങ്, എൻഐടി കർണാടക ജിയോ-ടെക്നിക്കൽ എൻജിനീയറിങ് വിദഗ്ധൻ ഡോ.
ശ്രീവത്സ കൊളത്തായർ, ഐഐടി പാലക്കാട് സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. എം.
മധു കാർത്തിക്, ടണൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. അങ്കേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തുക.
ഈ സമിതി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രദേശത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

