15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സുപ്രധാന ബില്ല് ഫ്രാൻസ് പാസാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പൂർണമായ നിരോധനം നടപ്പിലാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി ഇതോടെ ഫ്രാൻസ് മാറിയിരിക്കുകയാണ്.
കുട്ടികളുടെ മാനസികാരോഗ്യത്തെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രഞ്ച് ഗവൺമെന്റ് ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഉള്ളടക്കങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ലോകവ്യാപകമായി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഏർപ്പെടുത്തിയ ഈ സോഷ്യൽ മീഡിയ വിലക്ക് ഫ്രഞ്ച് നിയമനിർമ്മാതാക്കൾ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. ഇതിനു പുറമെ, ഹൈസ്കൂളുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗവും കർശനമായി നിയന്ത്രിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

