അബുദാബിയിൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി, യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നത് ഔദ്യോഗികമായി നിർത്തിവെച്ചു.
ജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ അപ്പോയിന്റമെന്റ് സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി consularsevainuae.com എന്ന പുതിയ വെബ്സൈറ്റ് വഴിയാണ് ഇനി മുതൽ അപ്പോയന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത്.
ഉപയോക്താക്കൾക്ക് രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയങ്ങളിൽ വെബ്സൈറ്റ് സന്ദർശിച്ച് അപ്പോയിന്റമെന്റുകൾ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലായി സജ്ജീകരിച്ചിട്ടുള്ള 16 അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് ഇനി മുതൽ പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

