സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന റിസർവ് ബാങ്കിന്റെ നിർണായക വായ്പാ നയ പ്രഖ്യാപനം ഇന്ന് നടക്കും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് റിപ്പോ നിരക്കിൽ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിലുള്ള 5.25 ശതമാനം എന്ന നിരക്കിൽ നിന്ന് റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയർത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇത് സാധാരണക്കാരായ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് (EMI) ഭാരം വർദ്ധിപ്പിക്കും.
കഴിഞ്ഞ നാല് വർഷത്തിനിടയിലെ ആദ്യ പലിശ നിരക്ക് വർദ്ധനവ് ഉണ്ടായേക്കുമെന്ന ശക്തമായ പ്രതീക്ഷയുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ധനനയ സമിതി (MPC) യോഗം ചേർന്നത്. 2025-ൽ 125 ബേസിസ് പോയിന്റുകൾ നിരക്കുകൾ കുറച്ചതിന് ശേഷം, തുടർച്ചയായ നാല് പോളിസി യോഗങ്ങളിലും സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തുകയായിരുന്നു.
എന്നാൽ, വർധിച്ചുവരുന്ന പണപ്പെരുപ്പ ഭീഷണികളും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുള്ള കയറ്റവും സെൻട്രൽ ബാങ്കിനെ കർശന പണ നിയന്ത്രണ നടപടികളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് രാവിലെ 10 മണിക്ക് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പുതിയ ധനനയ പ്രസ്താവന പുറത്തുവിടും.
ഒക്ടോബറിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തുമെന്നും 2027 സാമ്പത്തിക വർഷത്തിൽ കൂടുതൽ വർധനവുകൾ ഉണ്ടായേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

