ഇടുക്കി ജില്ലയിലെ കുമളിയിൽ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് അരക്കോടിയോളം രൂപ വരുന്ന ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
കുമളിയിലെ റോസപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നീ പ്രദേശങ്ങളിലെ വർക്ക്ഷോപ്പുകളിൽ കിടന്നിരുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും കെട്ടിടങ്ങളിലുമാണ് ലഹരി വസ്തുക്കൾ രഹസ്യമായി സൂക്ഷിച്ചിരുന്നത്.
റോസാപ്പൂക്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിരവധി ചാക്കുകളില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന സംഘടിപ്പിച്ചത്. ഈ പരിശോധനയിൽ റോസാപ്പൂക്കണ്ടം ഭാഗത്തെ വര്‍ക്ക്ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട
വാഹനത്തിൽ നിന്നും 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതിനുപുറമെ, ഒന്നാംമൈലിലെ വര്‍ക്ക്ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ 6000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങള്‍ കൂടി പിടിച്ചെടുക്കുകയുണ്ടായി.
ലീസിനെടുത്ത സ്ഥലത്താണ് ഈ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്ക്ഷോപ്പ് ഉടമയെ വിളിച്ചുവരുത്തി എക്സൈസ് അധികൃതർ ചോദ്യം ചെയ്തുവെങ്കിലും തനിക്ക് ഇതിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്ന മൊഴിയാണ് ഇയാൾ നൽകിയിട്ടുള്ളത്.
ഒന്നാംമൈലിലെ വര്‍ക്ക്ഷോപ്പിലെ ഒഴിഞ്ഞുകിടക്കുന്ന മുറിയില്‍ നിന്നുമാണ് രണ്ടാമത്തെ ഘട്ടമായി 6000 പായ്ക്കറ്റ് ലഹരി വസ്തുക്കള്‍ എക്സൈസ് സംഘം കണ്ടെത്തിയത്. എങ്കിലും കേസിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പിടിച്ചെടുത്ത മുഴുവൻ ലഹരി വസ്തുക്കളും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നശിപ്പിച്ചുകളയുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

