എറണാകുളം ജില്ലയിലെ കാക്കനാട് കലക്ടറേറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ചായക്കടയിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ 70,000 രൂപ സത്യസന്ധതയോടെ തിരികെ നൽകി ജീവനക്കാരിയും കടയുടമയും മാതൃകയായി. കലക്ടറേറ്റിലെ ടീ സ്റ്റാൾ ജീവനക്കാരിയായ ലിജി ശിവകുമാർ ആണ് മേശപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട
നിലയിൽ പൊതി കണ്ടത്. തുടർന്ന് ടീ സ്റ്റാൾ ഉടമയായ ആലുവ യുസി കോളജ് സ്വദേശി ടി.എം.
നാസർ പൊതിയഴിച്ചു പരിശോധിക്കുകയും പണം തിട്ടപ്പെടുത്തുകയും ചെയ്തു. രാവിലെ ട്രഷറിയിൽ നിന്നും തുക പിൻവലിച്ച ശേഷം ഇവിടെ ചായ കുടിക്കാനെത്തിയ വയോധികരായ ദമ്പതികളുടേതായിരുന്നു ഈ പണം.
ചായ കുടിക്കുന്നതിനിടയിൽ ദമ്പതികളിൽ ഒരാൾക്ക് ശാരീരിക അസ്വസ്ഥതയും തലചുറ്റലുമുണ്ടായി. ഇതേതുടർന്ന് കടയുടമ നാസർ ഇവരെ താങ്ങിപ്പിടിച്ച് വിശ്രമത്തിനായി തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറ്റിയിരുത്തി.
ഈ തിരക്കിനിടയിലാണ് പണമടങ്ങിയ പൊതി മേശപ്പുറത്ത് മറന്നുപോയത്. അസ്വസ്ഥതകൾ മാറിയതിന് ശേഷം ദമ്പതികൾ കാര്യങ്ങൾ ശ്രദ്ധിക്കാതെ നേരെ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.
ഇവർ സ്ഥലം വിട്ട് ഏകദേശം രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് ഈ പൊതി ചായക്കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വൈകുന്നേരമായപ്പോഴാണ് തങ്ങൾക്ക് പണം നഷ്ടപ്പെട്ട
വിവരം വയോധികരായ ദമ്പതികൾ അറിയുന്നത്. ഉടൻ തന്നെ ഇവർ കലക്ടറേറ്റിലെ ടീ സ്റ്റാളിലെത്തി അന്വേഷണം നടത്തുകയും, വിവരങ്ങൾ മനസ്സിലാക്കിയ ഉടമ നാസർ യാതൊരു മടിയും കൂടാതെ പണം ഇവർക്ക് പൂർണ്ണമായി തിരികെ ഏൽപ്പിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

