ചാലക്കുടിയുടെ ചരിത്രവഴികളിൽ അടയാളപ്പെടുത്തപ്പെട്ട കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ പൈതൃകം പുതിയ തലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ ഫൗണ്ടേഷൻ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.
ചാലക്കുടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.
സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണയും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് എംഎൽഎ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. നഗരസഭാ അധ്യക്ഷ ആലിസ് ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ പ്രസിഡന്റ് ജിനേഷ് കൊല്ലാറ ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രമുഖ പരിസ്ഥിതി ചരിത്രകാരൻ പ്രഫ.
ഡോ. സെബാസ്റ്റ്യൻ ജോസഫ്, ദേവൻ ആർ.
വർമ്മ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിക്ക് യാതൊരുവിധ കോട്ടവും വരുത്താത്ത അനുഭവ ചരിത്ര മ്യൂസിയങ്ങളാണ് ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡോ.
സെബാസ്റ്റ്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ഫൗണ്ടേഷന്റെ ചരിത്രഗവേഷണ പ്രവർത്തനങ്ങളുടെ മുഖ്യ ഉപദേഷ്ടാവായി അദ്ദേഹം ചുമതല നിർവഹിക്കും.
വാർഡ് കൗൺസിലർ വി.ഒ.പൈലപ്പൻ, മാരിയപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൗണ്ടേഷന്റെ ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചരിത്രകാരൻ ദേവൻ ആർ.
വർമ, ജിനേഷ് കൊല്ലാറ, മേരി നളൻ, അഡ്വ. കെ.എസ്.സുഗതൻ, ശ്യാമള ഉണ്ണിക്കൃഷ്ണൻ, സി.എ.
ബെർട്ടിൻ തോമസ്, ഗ്ലീന ജോയ് എന്നിവരടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയ്ക്ക് രൂപം നൽകി. വരാനിരിക്കുന്ന അടുത്ത യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും.
ഔപചാരിക ചടങ്ങുകൾക്ക് ശേഷം നടന്ന ചർച്ചയിൽ അഡ്വ. ബിജു ചിറയത്ത് ഉൾപ്പെടെയുള്ള പ്രമുഖർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
കരിക്കടവ് കോളനി മൂപ്പൻ ചന്ദ്രനും യോഗത്തിൽ സംസാരിച്ചു. ചടങ്ങിന്റെ അവസാന ഭാഗത്ത് സി.എ.
ബെർട്ടിൻ തോമസ് കൃതജ്ഞത രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

