ഓഫീസ് പ്രവർത്തനങ്ങൾക്കിടയിൽ ലഭിക്കുന്ന ഇടവേളകൾ ജീവനക്കാർക്ക് വലിയൊരു ആശ്വാസമാണ്. ജോലിയുടെ സമ്മർദ്ദങ്ങളിൽ നിന്ന് മാറി ലഭിക്കുന്ന ഈ സമയം പലരും റിലാക്സേഷനായാണ് ഉപയോഗിക്കുന്നത്.
എന്നാൽ, ലഞ്ച് ബ്രേക്കിന്റെ സമയം കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒരു കമ്പനിയുടെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുകയാണ്. ലഞ്ച് ബ്രേക്കിനായി അനുവദിച്ച 30 മിനിറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഓരോ മിനിറ്റിനും പകരമായി, വൈകുന്നേരം 6 മണിക്ക് ശേഷം ഒരു മണിക്കൂർ വീതം ‘ഫോക്കസ് ടൈം’ ആയി അധിക ജോലി ചെയ്യേണ്ടി വരുമെന്നാണ് കമ്പനിയുടെ നിർദ്ദേശം.
“30 മിനുട്ടിന്റെ ലഞ്ച് ബ്രേക്കിൽ അധികമെടുക്കുന്ന ഓരോ മിനുട്ടിനും 6 മണിക്ക് ശേഷം വേതനമില്ലാത്ത അധിക 60 മിനുട്ട് ഫോക്കസ് ടൈം കമ്പനിക്കായി നൽകേണ്ടി വരും.” എന്ന് കമ്പനി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ജോലിസ്ഥലത്തെ അച്ചടക്കം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
സമയനിഷ്ഠ പാലിക്കാൻ ജീവനക്കാർ നിർബന്ധിതരാകുന്ന ഇത്തരം കർശനമായ നടപടികൾ നിലവിൽ വിവിധ തലങ്ങളിൽ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

