ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പിന്റെ പുതിയ മേധാവിയായി ഇന്ത്യക്കാരനായ കുനാൽ ഷായെ നിയമിച്ചു. മുംബൈ സ്വദേശിയായ 47-കാരനാണ് അദ്ദേഹം.
പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനമായ ക്രെഡിന്റെ സ്ഥാപകനെന്ന നിലയിൽ ശ്രദ്ധേയനാണ് കുനാൽ ഷാ. 2019 മുതൽ വാട്സാപ്പിനെ നയിച്ചിരുന്ന വിൽ കാത്ത്കാർട്ടിന്റെ പിൻഗാമിയായാണ് ഇദ്ദേഹം സ്ഥാനമേൽക്കുന്നത്.
ഈ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മെറ്റ (Meta) പുറത്തിറക്കി. നിലവിൽ ലോകമെമ്പാടുമായി മുന്നൂറ് കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.
പേയ്മെന്റ് സംവിധാനങ്ങൾ, ബിസിനസ് മെസേജിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഫീച്ചറുകൾ തുടങ്ങി വിപുലമായ സാങ്കേതിക വികസനങ്ങളിലേക്ക് പ്ലാറ്റ്ഫോം മാറിക്കൊണ്ടിരിക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ നേതൃമാറ്റം സംഭവിക്കുന്നത്. പുതിയ നേതൃത്വത്തിന് കീഴിൽ വാട്സാപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് മെറ്റയുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

