കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷ സമർപ്പിച്ചു.
കോടതി നടപടികളുമായി സഹകരിക്കാത്ത സാഹചര്യത്തിൽ കടുത്ത വിമർശനമാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഭാഗത്തുനിന്നുണ്ടായത്. നേരത്തെ നിശ്ചയിച്ച പ്രകാരം കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ അന്ത്യശാസനത്തെ തുടർന്നാണ് എപിഎം മുഹമ്മദ് ഹനീഷ് ഇന്ന് നേരിട്ട് കോടതിയിലെത്തിയത്. കോടതി ഉത്തരവുകൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയെ കർശനമായി ചോദ്യം ചെയ്ത കോടതി, ഉത്തരവുകൾ വായിച്ചാൽ മനസ്സിലാകില്ലേയെന്ന പരിഹാസവും ഉന്നയിച്ചു.
തുടർന്ന് നടന്ന നടപടികൾക്കിടെയാണ് അദ്ദേഹം മാപ്പപേക്ഷ സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

