പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മേക്കണ്ണത്ത് ജനവാസ മേഖലയിലുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ആനയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചത്.
ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ഇന്ന് പുലർച്ചെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ നിന്ന് ആനയുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
ആന വീണ കിണറ്റിൽ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചു. എങ്കിലും, കിണറ്റിൽ നിന്ന് പുറത്തെത്തിയ ഉടൻ തന്നെ കുട്ടിയാന പരിഭ്രമത്തോടെ കാട്ടിലേക്ക് ഓടിമറഞ്ഞു.
തണ്ണിത്തോട്, അത്തംകുളം തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവി ശല്യവും ആക്രമണങ്ങളും പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

