സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 24-ാം തീയതി മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട
സുപ്രധാന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.
ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. പ്രിയദർശിനി പദ്ധതി, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട
വിഷയങ്ങൾ സഭയിൽ ചർച്ചയായി. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സഭയിൽ വിശദമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

