ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി നടിമാരായ നീന കുറുപ്പും മായ വിശ്വനാഥും രംഗത്തെത്തി. ഭരണസമിതിയുടെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച ഇരുവരും നടി ലക്ഷ്മി പ്രിയയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
സംഘടനയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. മായ വിശ്വനാഥിന്റെ വാക്കുകൾ ഇങ്ങനെ: “ആ സ്ത്രീ വരാന്‍ പാടില്ല.
ലോകത്തിലെ എല്ലാവര്ക്കും നാറ്റമാണവര്‍. ഇന്നലെ ലക്ഷ്മി പ്രിയ എന്തൊക്കെയാണ് പറഞ്ഞത്.
എല്ലാ ആണുങ്ങളേയും ചവിട്ട് താഴ്ത്തുകയല്ലേ ചെയ്തത്. അവര്‍ അമ്മയുടെ അംഗമല്ല ഇപ്പോള്‍.
രാജിവച്ചു. ഇനി ഞങ്ങള്‍ക്ക് പറയാം.
ഇനി അവർ എന്തെങ്കിലും പറയട്ടെ. അവർക്കിനി പുതിയ കഥകൾ ഇറക്കാം.” നീന കുറുപ്പ് തന്റെ അതൃപ്തി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: “എനിക്ക് എന്താണെങ്കിലും സന്തോഷമായി.
പുറത്താക്കേണ്ടതായിരുന്നു. പക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട
കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് താമസിച്ച് പോയത്. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്ന്.
അതുകൊണ്ട് അവള് രാജിവച്ചു. എനിക്ക് ആ പേര് പോലും പറയാൻ ഇഷ്ടമില്ല.
അത്രയ്ക്കും ട്രോമ ഉണ്ടാക്കിയ സ്ത്രീയാണ് അവര്‍. 39 വർഷമായി ഇന്റസ്ട്രിയിൽ ഉള്ള ആളാണ് ഞാൻ.
ഇതുവരെ എന്നെ കുറിച്ച് മോശമായിട്ട് എഴുതാൻ നിങ്ങൾക്ക് ഞാൻ അവസരം തന്നിട്ടുണ്ടോ. എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടോ.
എന്നിട്ടാണ് എന്നെ കുറിച്ച് പറഞ്ഞത്.” ഭരണസമിതിയുടെ രാജിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

