യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകളും നിർണ്ണായകമായ സാക്ഷിമൊഴികളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചി ആസ്പിൻവാളിൽ നടന്ന ചിത്രീകരണത്തിനിടെ, ലൊക്കേഷനിലെ കാരവനിൽ വെച്ച് പ്രതി അശ്ലീലകരമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് മാർച്ച് 28-നാണ് നടി ഔദ്യോഗികമായി പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സിറ്റി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രണ്ടര മാസത്തോളം നീണ്ട
അന്വേഷണത്തിന് ശേഷം കുറ്റപത്രം തയാറാക്കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ, ലൈംഗികാവശ്യമുന്നയിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്.
ഇതിനുമുൻപും ഇതേ സംവിധായകനെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. തൊടുപുഴയിൽ നിന്ന് അറസ്റ്റിലായ പ്രതി നിലവിൽ ജാമ്യത്തിലാണ്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചുവെങ്കിലും, ഇരയുടെ മൊഴി, സാഹചര്യത്തെളിവുകൾ, സാക്ഷിമൊഴികൾ, കൂടാതെ പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകൾ എന്നിവ കണക്കിലെടുത്താണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

