ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുമുടി ചെമ്പുംപറം പാക്കേരി വീട്ടിൽ രാജീവന്റെ മകൻ ആർ.
അനുരാജ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടെ പണ്ടാരക്കളം ജംക്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം.
ആലപ്പുഴയിൽ നിന്ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. ഇതിനിടെ, അതേ ദിശയിൽ വന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നെടുമുടി പോലീസ് വ്യക്തമാക്കി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുരാജിനെ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട രണ്ടാമത്തെ സ്കൂട്ടർ യാത്രക്കാരനായ പായിപ്പാട് സ്വദേശി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

