ഹിജാബ് ധരിക്കാതെ ഓൺലൈൻ സംഗീത പരിപാടിയിൽ പങ്കെടുത്തതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് കോടതി 74 ചാട്ടവാറടികൾക്ക് ശിക്ഷ വിധിച്ചു. ഖോമിലെ ക്രിമിനൽ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗായികയോടൊപ്പം പരിപാടിയിൽ പങ്കെടുത്ത മറ്റ് എട്ട് പേർക്കും സമാനമായ ശിക്ഷാ നടപടികൾ ലഭിച്ചിട്ടുണ്ട്. 2024-ൽ സ്വന്തം യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത സംഗീത പരിപാടിയിൽ ഹിജാബ് ധരിക്കാതെ ഗാനാലാപനം നടത്തിയതാണ് കേസിനാസ്പദമായ സംഭവം.
അശ്ലീലവും അസന്മാർഗികവുമായ ഉള്ളടക്കം നിർമിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ അധികൃതർ ചുമത്തിയിരിക്കുന്നത്. ചാട്ടവാറടിയ്ക്ക് പുറമെ, അടുത്ത രണ്ട് വർഷത്തേക്ക് ഇറാനിൽ നിന്ന് പുറത്തുപോകുന്നതിനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ നടന്ന ഈ അറസ്റ്റും തുടർന്നുള്ള ശിക്ഷാവിധിയും ഇറാനകത്തും അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

