പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത മാറുന്നില്ല. മരിച്ച സോന ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബാംഗങ്ങൾ.
സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയെങ്കിലും, കുടുംബം ഇത് പൂർണ്ണമായും നിഷേധിക്കുകയാണ്. സംഭവദിവസം പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അത് രജിൻ ലാൽ നിർദ്ദേശിച്ചത് പ്രകാരം ആയിരിക്കാമെന്നാണ് സോനയുടെ അമ്മ വസന്ത ആരോപിക്കുന്നത്.
സംഭവദിവസം രാവിലെ 10.30-ഓടെ സോന തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും, യാതൊരുവിധ പ്രശ്നങ്ങളും തനിക്കില്ലെന്ന് മകൾ വ്യക്തമാക്കിയതായും വസന്ത പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്ന സോനയ്ക്ക് ഗർഭകാലവുമായി ബന്ധപ്പെട്ട
ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാലാണ് പാലേരിയിലെ വീട്ടിൽ രണ്ട് മാസം താമസിച്ചിരുന്നത്. രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സോനയെ തിരികെ കൊണ്ടുപോയത്.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും അമ്മ വസന്ത ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ തീപൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ പിതാവ് രാജൻ വ്യത്യസ്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
തന്റെ മകനെ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്’ എന്ന് രാജൻ ആരോപിച്ചു. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തന്റെ മകന്റെ തലയിൽ കെട്ടിവെക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

