സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന ചെയർമാൻ ബി.ഗോവിന്ദന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള പ്രത്യേക വില നിർണയ സമിതിയാണ് നിത്യേനയുള്ള സ്വർണവില ക്രമീകരിക്കുന്നത്.
ജസ്റ്റിൻ പാലത്ര (പത്തനംതിട്ട), കെ.എം. ജലീൽ (പാലക്കാട്), ബിന്ദു മാധവ് ഭീമ (കൊച്ചി), റോയി പാലത്ര (ആലപ്പുഴ) എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ.
1945-ൽ സംഘടന സ്ഥാപിതമായ കാലം മുതൽ സ്വർണവില നിർണയം നടത്തി വരുന്നത് അസോസിയേഷനാണ്. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങൾക്കനുസരിച്ച് ദിവസത്തിൽ മൂന്നു തവണയെങ്കിലും നിരക്കിൽ മാറ്റം വരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒരു ദിവസത്തെ വില വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി രണ്ടു തവണ മാത്രം നിരക്ക് പരിഷ്കരിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ സ്വർണവില ഏകീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

