കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി.
സബ്സ്റ്റേഷനിലുള്ള 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന്റെ 220 കെ.വി.
ബുഷിങ്ങിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിന്റെ ഭാഗമായി വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
പ്രസ്തുത അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുന്നതിനായി 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്പ്പറേഷന് അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

