കളമശേരിയിലെ കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയം നവീകരണത്തിന് ശേഷം തുറന്നു നൽകിയെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതത്തിലായി കാണികൾ. ഓഡിറ്റോറിയത്തിനുള്ളിൽ ഫാനുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
തിരഞ്ഞെടുപ്പിന് മുൻപായി ഓഡിറ്റോറിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും, ഇവിടെയെത്തുന്നവർ കടുത്ത ചൂടിലാണ് വലയുന്നത്. ഇന്നലെ ആരംഭിച്ച കുസാറ്റ് ചെസ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ മത്സരാർഥികളും രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടി.
മത്സരാർഥികളിൽ പകുതിയിലേറെയും കുട്ടികളാണ്. ചൂട് കുറയ്ക്കുന്നതിനായി സംഘാടകർ പെഡസ്റ്റൽ ഫാനുകൾ എത്തിച്ചു നൽകിയെങ്കിലും, അവ കാര്യക്ഷമമായില്ലെന്ന് പരാതി ഉയരുന്നു.
2023 നവംബർ 25ന് 4 വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം ഓഡിറ്റോറിയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷങ്ങൾ ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
എന്നാൽ, ഈ ഘട്ടത്തിലും ഫാനുകൾ സ്ഥാപിക്കുന്നത് അധികൃതർ അവഗണിച്ചു. പുറമേ നിന്ന് കൊണ്ടുവരുന്ന ഫാനുകൾ പ്രവർത്തിപ്പിക്കുന്നതിനായി പ്ലഗ് പോയിന്റുകൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ഇക്കാര്യത്തിൽ അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

