ഡ്രൈവിങ് സീറ്റിൽ കൊച്ചുകുട്ടിയെ ഇരുത്തി വാഹനം ഓടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്.
സമീപത്തുകൂടി യാത്ര ചെയ്യുകയായിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളായ കാർ യാത്രികരാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. കുട്ടി സ്വന്തമായി സ്റ്റിയറിങ് നിയന്ത്രിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും.
ഈ സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഉടമയായ ഷെഫിൻ മുഹമ്മദിനെ ആർടിഒ ഓഫിസിൽ വരുത്തിച്ചിട്ടുണ്ട്. കാറിൽ കൊച്ചുകുട്ടിയുമായി ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരോട് കമ്മിഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

