മാനന്തവാടി: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത മരങ്ങളുടെയും അവയുടെ ശിഖരങ്ങളുടെയും കൃത്യമായ കണക്കുകൾ കോടതിയിൽ സമർപ്പിക്കാൻ ബത്തേരി കോടതി അന്വേഷണ സംഘത്തോട് കർശനമായി ആവശ്യപ്പെട്ടു. കേസന്വേഷണത്തിന്റെ ഭാഗമായി നേരത്തെ 112 മരങ്ങളിൽ നിന്ന് ശേഖരിച്ച 800 തടികളുടെ വിവരങ്ങൾ പോലീസ് മഹസർ മുഖേന കോടതിയിൽ നൽകിയിരുന്നു.
എന്നാൽ, ഇതിനു പുറമെ പിടിച്ചെടുത്ത മരങ്ങളുടെ ശിഖരങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളുടെ വിശദമായ വിവരപ്പട്ടിക കൂടി ഹാജരാക്കാനാണ് കോടതിയുടെ പുതിയ നിർദ്ദേശം. നിലവിൽ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത മരഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ട തടികൾ ലേലം ചെയ്യുന്നത് വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ, കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ മരങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ, ഈ ആവശ്യം രൂക്ഷമായ വിമർശനങ്ങളോടെ കോടതി തള്ളിക്കളയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

