സംസ്ഥാനത്തെ വിപണിയിൽ സ്വർണവിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണാഭരണ പ്രേമികൾക്ക് ആശ്വാസം പകരുന്ന രീതിയിൽ ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,230 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവുണ്ടായതോടെ വില 1,05,840 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ച സ്വർണവില പവന് 1,07,800 രൂപ വരെ എത്തിയിരുന്നു.
ഇതിൽ നിന്ന് 1,960 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ വിലത്തകർച്ചയാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ ഔൺസിന് 5589 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു അന്താരാഷ്ട്ര സ്വർണവില. എന്നാൽ പിന്നീട് ഇതിൽ ഇടിവുണ്ടായി.
സാധാരണഗതിയിൽ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില ഉയരാറാണ് പതിവ്. എന്നാൽ ക്രൂഡോയിൽ വിലയിലെ വർധനവും ഡോളറിന്റെ വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് സ്വർണത്തിന് തിരിച്ചടിയായത്.
അമേരിക്കയിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് സ്വർണവിപണിയിൽ സ്വാധീനം ചെലുത്തിയിരുന്നു. യുഎസ് തൊഴിൽ വിപണി തളർച്ചയിലായതിനാൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ സാധ്യതയില്ലെന്ന വിലയിരുത്തൽ ഡോളറിനെ ദുർബലപ്പെടുത്തുകയും സ്വർണത്തിന് അനുകൂലമായി മാറുകയും ചെയ്തിരുന്നു.
ഇനി വിപണിയുടെ ശ്രദ്ധ മുഴുവൻ യുഎസ് ഉപഭോക്തൃ വില സൂചികയിലും (സിപിഐ) ഫെഡ് ചെയർമാൻ കെവിൻ വാഷ് ആദ്യമായി നടത്തുന്ന കോൺഗ്രസ് അഭിസംബോധനയിലുമാണ്. പണപ്പെരുപ്പം ഉയർന്നാൽ പലിശനിരക്ക് ഉയർത്താൻ ഫെഡറൽ റിസർവ് നിർബന്ധിതരാകും.
അങ്ങനെയെങ്കിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3800-3600 ഡോളറിലേക്ക് താഴാൻ സാധ്യതയുണ്ട്. ഇത് കേരളത്തിലെ സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്തിച്ചേക്കും.
അതേസമയം പണപ്പെരുപ്പക്കണക്കുകളിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായാൽ പലിശ നിരക്ക് വർധനയിൽ നിന്ന് ഫെഡറൽ റിസർവ് പിന്തിരിയുകയും സ്വർണവില ഉയരുകയും ചെയ്യും. ആഭരണങ്ങൾ വാങ്ങുമ്പോൾ
കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 3% ജിഎസ്ടിയും പത്തു ശതമാനം പണിക്കൂലിയും ചേർത്താൽ ഏകദേശം 1.2 ലക്ഷം രൂപയെങ്കിലും ചെലവാകും.
ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 35 രൂപ കുറഞ്ഞ് 10,930 രൂപയിലെത്തി.
ചില ജ്വല്ലറികളിൽ 10,875 രൂപ എന്ന നിരക്കിലും വ്യാപാരം നടക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

