സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാറുകൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനായി ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പിന് അപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെബ്സൈറ്റിൽ ഗുരുതരമായ അപാകതകൾ ശ്രദ്ധയിൽപ്പെട്ടത്.
ഒരു വിഷയത്തിന് 100 രൂപയാണ് നിശ്ചയിച്ചിട്ടുള്ള ഫീസെങ്കിലും, വെബ്സൈറ്റിൽ 8000 രൂപ മുതൽ 69,420 രൂപ വരെ ഈടാക്കാൻ ആവശ്യപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് കോർ എന്നീ വിഷയങ്ങൾക്ക് ഓരോന്നിനും 69,420 രൂപ വീതം ആകെ 2,77,680 രൂപയാണ് ഒരു ഘട്ടത്തിൽ വെബ്സൈറ്റിൽ കാണിച്ചത്.
ചില അവസരങ്ങളിൽ വിഷയമൊന്നിന് 8000 രൂപ വീതം ഈടാക്കാനും വെബ്സൈറ്റ് ആവശ്യപ്പെട്ടതായി സ്ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നു. സാങ്കേതിക തകരാറുകൾ മൂലം പേയ്മെന്റ് പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.
ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഹുർഷ് ഖർബന്ദ എന്ന രക്ഷിതാവ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിലുള്ള പ്രയാസങ്ങളും, സഹായത്തിനായി ഹെൽപ്പ്ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ടാലും മറുപടി ലഭിക്കാത്ത സാഹചര്യവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങൾക്കിടെ ഒരു ഉപയോക്താവ് കുറിച്ചതിങ്ങനെ: “good morning @cbseindia29your site was hacked, students were scammed.last night the price was changed to re.1 then to rs. 69.67and now to rs.
8000 and as of 3 minutes ago rs. 69420for each subject.@MeSanjayy” വെബ്സൈറ്റിൽ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്നതായും അനധികൃത ഇടപെടലുകൾക്കുള്ള ശ്രമങ്ങൾ നടക്കുന്നതായും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
വിദ്യാർഥികളുടെ താൽപ്പര്യം മുൻനിർത്തി പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 24 വരെ സിബിഎസ്ഇ ദീർഘിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

